03:49am 10 November 2026
NEWS
മഞ്ഞപ്രയിൽ വിദ്യാർത്ഥികളെ അനുമോദിച്ചു
08/06/2025  05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്രയിൽ വിദ്യാർത്ഥികളെ അനുമോദിച്ചു
HIGHLIGHTS

മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ റോജി എം ജോൺ എം എൽ എ ബാങ്ക് പ്രസിഡൻറ് ചെറിയാൻ തോമസ് എന്നിവരോടൊപ്പം അവാർഡിന് അർഹരായ വിദ്യാർത്ഥികളും ജനപ്രതിനിധികളും.

മഞ്ഞപ്ര :  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, കലാ-കായിക വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡും, മൊമെന്റോയും നൽകി ആദരിച്ചു. റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ്  ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ  അനിമോൾ ബേബി , പഞ്ചായത്ത് അംഗം  സാജു കോളാട്ടുകുടി ,ബാങ്ക് ഡയറക്ട ബോർഡംഗങ്ങളായ ബൈജു കോളാട്ടുകുടി ,  ജോമോൻ ഓലിയപ്പുറം,  ജോസഫ് തോമസ്, സുരേഷ് ബാബു ,  ലിസ തോമസ് , ബിജി ജേക്കബ്  , ഷിബി ജോസ് , എൻ പി അജികുമാർ , പീറ്റർ കൊടുങ്ങൂക്കാരൻ, വിനോദ് മാരാടൻ, ബാങ്ക് സെക്രട്ടറി ഷൈനി വർഗീസ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ 56 വിദ്യാർത്ഥികളെയും മറ്റു വിഭാഗത്തിൽ 15 പേരെയും ആദരിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img